തിരുവനന്തപുരം: ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ പുറത്തു കയറിയപ്പോൾ സ്ലാബ് തകർന്നു വീഴുകയായിരുന്നു. കുഴിക്കുള്ളിൽ വീണ സെബാസ്റ്റ്യന്റെ നെഞ്ചിൽ പൊട്ടിയ സ്ലാബ് പതിച്ചു. നെയ്യാറ്റിൻകരയിൽ നിന്ന് അഗ്നിശമനസേനയെത്തിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ തൊഴിലാളിയായിരുന്നു മരിച്ച സെബാസ്റ്റ്യൻ.
സെപ്റ്റിക് ടാങ്കിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
Jowan Madhumala
0
Tags
Top Stories