യുഎസിൽ ഇനി സമയം ഒരു മണിക്കൂർ മുന്നോട്ട്



ഡാലസ് : അമേരിക്കൻ ഐക്യനാടുകളിൽ മാർച്ച് 10 ഞായർ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിൽ സൂചി ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചുവയ്ക്കും. നവംബർ 7 ഞായർ പുലർച്ചെ 2 മണിക്കായിരുന്നു ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പിന്നിലോട്ട് തിരിച്ചു വച്ചത്.
വിൻ്റർ സീസൻ്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും ഫാൾ സീസണിൽ ഒരു മണിക്കൂർ പിറകോട്ടും തിരിച്ചുവയ്ക്കുന്ന സമയം മാറ്റം ആദ്യമായി നിലവിൽ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിംഗ്, വിൻ്റർ സീസണുകളിൽ പകലിൻ്റെ ദൈനം വർദ്ധിപ്പിച്ച് വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതിൽ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയിൽ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് സമയ മാറ്റം അംഗീകരിച്ചു തുടങ്ങിയത്. സ്പ്രിംഗ്, ഫോർവേഡ്, ഫാൾ ബാക്ക് വേർഡ് എന്നാണ് ഇവിടെ സമയമാറ്റം' അറിയപ്പെടുന്നത്.
അരിസോണ, ഹവായ്, പുർതൊറിക്കോ, വെർജിൻ ഐലൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമയമാറ്റം ബാധകമല്ല.



Previous Post Next Post