വീണ്ടും ജീവനെടുത്ത് കാട്ടാന; നേര്യമംഗലത്ത് വീട്ടമ്മയെ ചവിട്ടിക്കൊന്നു





തൊടുപുഴ: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നേര്യമംഗലത്ത് കാഞ്ഞിരവേലിയിൽ ഇന്ദിര രാമകൃഷ്ണൻ (78) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ ഇന്ദിരയെ ഇടൻ തന്നെ കൊതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം മേഖലയില്‍ കാട്ടുതീ ഉണ്ടായിരുന്നു. കാട്ടുതീ ഉണ്ടായതിനെ തുടര്‍ന്ന് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ സജീവമായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നെങ്കിലും എന്നാല്‍ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താന്‍ വേണ്ട നടപടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപം നാട്ടുകാരുടെ ഭാഗത്തു നിന്നും ഉയര്‍ന്നിരുന്നുണ്ട്.


Previous Post Next Post