തുടര്‍ച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വര്‍ണ വിലയില്‍ വര്‍ദ്ധന അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം


കൊച്ചി: തുടര്‍ച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് (01/03/2024) പവന് 240 രൂപ ഉയര്‍ന്ന് 46,320 ആയി. ഗ്രാം വിലയില്‍ 30 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 5790 രൂപയായി.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,640 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. പിന്നീട് 15ന് 45,520 രൂപയായിലെത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞിരുന്നു. തുടര്‍ന്നുള്ള 11 ദിവസങ്ങൾക്കുള്ളിൽ ഏകദേശം 640 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. ഇതിനു ശേഷം കഴിഞ്ഞ തിങ്കൾ മുതൽ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഫെബ്രുവരി 25 - സ്വർണവിലയിൽ മാറ്റമില്ല

ഫെബ്രുവരി 26 - പവന് 80 രൂപ ഉയർന്ന് വില 46,080 രൂപയായി

ഫെബ്രുവരി 27 - സ്വർണവിലയിൽ മാറ്റമില്ല

ഫെബ്രുവരി 28 - സ്വർണവിലയിൽ മാറ്റമില്ല

ഫെബ്രുവരി 29 - സ്വർണവിലയിൽ മാറ്റമില്ല

മാർച്ച് 01 - പവന് 240 രൂപ ഉയർന്ന് വില 46,320 രൂപയായി
Previous Post Next Post