പൊഖ്റാൻ : തദ്ദേശീയ യുദ്ധോപകരണങ്ങളുടെ അഭ്യാസപ്രകടനമായ ഭാരത് ശക്തി അഭ്യാസത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ പൊഖ്റാനിലാണ് ഭാരത് ശക്തി പ്രകടനം നടക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും പ്രദർശനമാകും ഇവിടെ ഇന്ന് നടക്കുക. കര, വ്യോമ, നാവിക, ബഹിരാകാശ മേഖലകളിലെ ഭീഷണികളെയും വെല്ലുവിളികളെയും നേരിടുന്നതിനായി പ്രതിരോധ സേന സജ്ജമാക്കിയിട്ടുള്ള ആയുധ സംവിധാനങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ പ്രവർത്തനരീതിയും പ്രദർശനത്തിലൂടെ മനസിലാക്കാവുന്നതാണ്