പ്രതി ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍…


 

പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ ഇന്നലെ വൈകിട്ടാണ് ഷോജോയെ വീട്ടിൽ നിന്ന് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ 7 മണിക്കാണ് പ്രതി ലോക്കപ്പിനുള്ളില്‍ തൂങ്ങി മരിച്ചതെന്നാണ് വിവരം.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധന നടക്കുന്നുണ്ട്.
Previous Post Next Post