ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു; മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു


മൈസുരു : ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. 

കൊല്ലം സ്വദേശി അശ്വിന്‍ പി.നായര്‍, ജീവന്‍ എന്നിവരാണ് മരിച്ചത്. മൈസുരു കുവെമ്പു നഗറില്‍ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

 താമസ സ്ഥലത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.

മൈസൂരു അമൃത വിദ്യാപീഠത്തിൽ അവസാന വർഷ ബി.സി.എ വിദ്യാർഥികളാണ് ഇരുവരും. മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

ടോം – മിനി ദമ്പതികളുടെ മകനാണ് ജീവൻ. വിദ്യ, സ്നേഹ എന്നിവർ സഹോദരങ്ങളാണ്. ജീവൻ്റെ സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് മൈസൂരു മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയില്‍ നടക്കും. 

അശ്വിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും
Previous Post Next Post