കോട്ടയം നാഗമ്പടത്താണ് സംഭവം. ഡിഎഫ്ഒയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തത്തക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
രണ്ടാഴ്ച പ്രായമായ 11 തത്തക്കുഞ്ഞുങ്ങളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കടയിൽ നിന്നും കണ്ടെത്തിയത്. നാടൻ തത്തകളെ വിൽക്കുന്നതും വളർത്തുന്നതും കുറ്റകരമാണെന്ന് വനംവകുപ്പ് അറിയിച്ചു. നിലവിൽ പാറമ്പുഴയിലെ വനം വകുപ്പ് ഓഫീസിലെ ജീവനക്കാരുടെ സംരക്ഷണയിലാണ് തത്തകൾ. പറക്കാൻ സാധിക്കുന്നത് വരെ ഇവയെ സംരക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.