പാമ്പാടി: പാമ്പാടി താലൂക്ക് ആശുപത്രിക്ക് സമീപം റബ്ബർ തോട്ടത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം
പാമ്പാടി താലൂക്ക് ആശുപത്രിക്ക് സമീപം ഉള്ള വാക്കേത്തോട്ടം എന്ന പുരയിടത്തിനാണ് തീ പിടിച്ചത് ...
തീപ്പിടുത്തം ഉണ്ടായ ഉടൻ പാമ്പാടി പോലീസിലും ഫയർ ഫോഴ്സിലും നാട്ടുകാർ അറിയിച്ചു ,പാമ്പാടി ഫയർ ഫോഴ്സിൻ്റെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി
നാട്ടുകാരും തീ അണക്കാൻ ഉണ്ടായിരുന്നു
കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തിയെങ്കിലും അവർ എത്തുന്നതിന് മുമ്പ് നാട്ടുകാരും പാമ്പാടി ഫയർ ഫോഴ്സും ചേർന്ന് തീ അണച്ചിരുന്നു
ആളപായം ഇല്ല