നിസാറിനു വേണ്ടി ഹൃദയപൂർവ്വം പാമ്പാടിയിലെ സുഹൃത്തുക്കൾ...



നമ്മുടെ പ്രിയപ്പെട്ട നിസാറിന്റെ രോഗാവസ്ഥയെ കുറിച്ച് നിങ്ങൾ എല്ലാവരും ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ.. നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ് ഇപ്പോഴത്തെ കാര്യങ്ങൾ.. കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ഹാർട്ടിന്റെ ബ്ലോക്ക് മാറ്റുവാൻ ആയിരുന്നു ഓപ്പറേഷൻ എങ്കിലും ഓപ്പൺ ചെയ്തപ്പോഴാണ് ഡോക്ടർമാർക്ക് അതിന്റെ ഗുരുതരാവസ്ഥ മനസ്സിലായത് അതി സങ്കീർണമായ ഓപ്പറേഷൻ ആയിരുന്നു മണിക്കൂറുകൾ എടുത്ത് നടന്നത്.. ശനിയാഴ്ച ബോധം വീഴുകയും ഐസിയുവിൽ തന്നെ തുടരുകയും ചെയ്തു എങ്കിലും.. ക്രമേണ ബിപി താഴുകയും.. ന്യുമോണിയ ബാധ ഉണ്ടാവുകയും ചെയ്തു... തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ എത്തുകയും കിഡ്നിയുടെ പ്രവർത്തനത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയതിനാലും.. ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നതിനോടൊപ്പം തന്നെ കിഡ്നിയുടെ പ്രവർത്തനം താളം തെറ്റാതിരിക്കുവാൻ ദിവസം മുഴുവൻ ഡയാലിസിസ് മെഷീന്റെ സഹായത്തോടെയും ആണ് ജീവൻ നിലനിർത്തുന്നത്... സാധാരണഗതിയിൽ ഓപ്പറേഷന് ആറ് ലക്ഷം രൂപ ആകുമെന്ന് അവർ പറഞ്ഞിരുന്നു എങ്കിലും.. ഓപ്പറേഷന്റെ സങ്കീർണ്ണതയിലും മറ്റ് ചികിത്സയുടെ ചിലവുകളും ഉൾപ്പെടെ ഇന്നുവരെ ആശുപത്രി ബില്ല് എത്തിനിൽക്കുന്നത് 30 ലക്ഷം രൂപയിലാണ്.. കൂടാതെ വെന്റിലേറ്ററിന്റെയും, ഡയാലിസിസ് മെഷീന്റെയും ഐസി യൂ വിന്റെയും ഉൾപ്പെടെ ഇപ്പോൾ ഒരു ദിവസത്തെ ചികിത്സ ചിലവ് നാല് ലക്ഷം രൂപയാണ്... കുറഞ്ഞത് 7 ദിവസമെങ്കിലും ഇതേ അവസ്ഥ തുടരുമെന്നാണ് ഡോക്ടർമാർ പറയുന്നത്... ഇന്നുതന്നെ 20 കുപ്പി ബ്ലഡ് ആവശ്യമായി വന്നു..  ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ സഹായത്തോടെയാണ് ഇതുവരെ പൊയ്ക്കൊണ്ടിരിക്കുന്നത്.. ഞങ്ങൾക്ക് നിങ്ങളോട് പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്... നമ്മുടെ അകമഴിഞ്ഞ സഹായം ഉണ്ടെങ്കിൽ മാത്രമേ ഇനി അവന് മുൻപോട്ട് പോകുവാൻ ആകു... നമ്മൾ ഒരു കാര്യം മാത്രം ആലോചിച്ചാൽ മതി.. നമ്മുടെ ഒരു സഹോദരനാണ് ഈ ഒരു അവസ്ഥയിൽ ഐസിയുവിൽ കിടക്കുന്നതെങ്കിൽ... നിസാർ പുറത്തു ഉണ്ടായിരുന്നെങ്കിൽ അവൻ ആ സഹോദരന് വേണ്ടി എത്രമാത്രം സഹായം എത്തിക്കുവാൻ ഓടുമായിരുന്നു എന്ന് മാത്രം നമ്മൾ ചിന്തിച്ചാൽ മതി... നിസാറിന്റെ ജീവിതം നിലനിർത്തുവാൻ... അവന്റെ മൂന്ന് കുഞ്ഞുങ്ങൾക്ക് ബാപ്പയെ നഷ്ടപ്പെടാതിരിക്കുവാൻ  നമുക്ക് ഒത്തൊരുമിച്ച് കൈകോർത്തു നിൽക്കാം... നിസാറിന്റെ സഹോദരന്റെ അക്കൗണ്ട് നമ്പറും ഗൂഗിൾ പേ നമ്പറും ആണ് ഇതോടൊപ്പം നൽകുന്നത്.. നിങ്ങൾക്ക് സഹായം നേരിട്ട് എത്തിക്കാം.. കൂടാതെ ഈ ഫോൺ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് നേരിട്ട് കാര്യങ്ങൾ തിരക്കാവുന്നതുമാണ് . ഇന്നുമുതൽ ലഭിക്കുന്ന സഹായങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്ത് ഇതേ പേജിൽ ഞങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും... ഒരിക്കൽ കൂടി നിങ്ങളുടെ ഏവരുടെയും സഹായം അഭ്യർത്ഥിച്ചുകൊണ്ട് പാമ്പാടിയിലെ നിസാറിന്റെ സുഹൃത്തുക്കൾ
Previous Post Next Post