അയർക്കുന്നത്ത് യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ പിടിയിലായത് മണർകാട് സ്വദേശിയും ,അമയന്നൂർ സ്വദേശിയും




 അയർക്കുന്നം :  മദ്യപാനത്തെ തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ സുഹൃത്തിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അമയന്നൂർ ചൂരനാനിക്കൽ ഭാഗത്ത് ശ്രീരാഗം വീട്ടിൽ സൂരജ്. എസ് (42), മണർകാട് തലപ്പാടി ഭാഗത്ത് മീനാറ്റൂര്‍ കിഴക്കേതിൽ വീട്ടിൽ നിജോ തോമസ് (42) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് അമയന്നൂർ സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും, ചില്ലു കുപ്പി ഉപയോഗിച്ച് മുഖത്തടിക്കുകയുമായിരുന്നു. പരസ്പരം സുഹൃത്തുക്കളായ ഇവർ  കഴിഞ്ഞദിവസം രാത്രി പല സ്ഥലങ്ങളിലിരുന്നായി ഒരുമിച്ച് മദ്യപിക്കുകയും, തുടർന്ന് ഇന്നലെ (20.03.2024) വെളുപ്പിന് ഒരുമണിയോടുകൂടി ഒറവയ്ക്കൽ കള്ളുഷാപ്പിന് സമീപത്ത് എത്തുകയും ഇവിടെയിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ഇവർ തമ്മിൽ പരസ്പരം വാക്കുതർക്കത്തിലേർപ്പെടുകയും ഇവർ ഇരുവരും ചേർന്ന് യുവാവിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും ചില്ലുകുപ്പി ഉപയോഗിച്ച് മുഖത്തടിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.അയര്‍ക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് കെ.എം, എസ്.ഐ  സജു ടി ലൂക്കോസ്, എ.എസ്.ഐ മാരായ പ്രദീപ്, ജ്യോതി ചന്ദ്രൻ, സി.പി.ഓ ജിജോ ജോൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post