ടിവി രാജേഷിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല



കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല ടി.വി രാജേഷിന്. 

എം.വി.ജയരാജൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന സമിതി അംഗം ടി.വി.രാജേഷിനു കൈമാറിയത്. 

ഇന്ന് ചേർന്ന ജില്ലാകമ്മിറ്റി യോഗത്തിലാണ് തീരുമാനം. 2011 മുതൽ 2021 വരെ കണ്ണൂർ കല്യാശേരി എം.എൽ.എ ആയിരുന്നു ടി.വി രാജേഷ്. 2007 മുതൽ ഡി.വൈ.എഫ്‌.ഐയുടെ സംസ്ഥാന സെക്രെട്ടറിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Previous Post Next Post