വീടിനു തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ


കൊച്ചി: നെട്ടൂരിൽ വീടിന് തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. പുത്തൻവീട്ടിൽ സ്വദേശി മോളി ആന്‍റണി (60) ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
വീടിനോട് ചേർന്ന് ഇവർ നടത്തുന്ന കടയിൽനിന്ന് പുക വരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സെത്തി വയോധികയെ പുറത്തെടുക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Previous Post Next Post