കടമ്പനാട് വില്ലേജ് ഓഫീസറുടെ മരണം: ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി


പത്തനംതിട്ട: അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി.

 ആര്‍ഡിഒയോടാണ് റിപ്പോര്‍ട്ട് തേടിയത്. ആര്‍ഡിഒ നല്‍കുന്ന റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.

മനോജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ 12 ഓളം വില്ലേജ് ഓഫീസര്‍മാര്‍ ഇന്നലെ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.

മണ്ണെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ബാഹ്യ ഇടപെടല്‍ തടയണമെന്നും വില്ലേജ് ഓഫീസര്‍മാര്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നതായി മനോജിന്റെ കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കളുടെ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നും വില്ലേജ് ഓഫീസര്‍മാര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Previous Post Next Post