മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു… ഒരാള്‍ വെന്തുമരിച്ചു




വയനാട്: മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.
നെന്മേനി ചുള്ളിയോട് ചന്തയ്ക്കു സമീപം ഇന്നലെ രാത്രി പതിനൊന്നുമണിയോടെ ആണ് സംഭവം. ഹരിതകർമസേന ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തീപ്പിടിച്ചത്. ഇതിനുസമീപം ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരനെന്ന് നാട്ടുകാർ പറഞ്ഞു.

ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് ഭാസ്‌കരൻ്റെ മൃതദേഹം കിട്ടിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹം സുൽത്താൻബത്തേരി താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Previous Post Next Post