കൊല്ലം: കരുനാഗപ്പള്ളി കൊച്ചു കുറ്റിപ്പുറത്ത് കേബിൾ കുരുങ്ങി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യ (43 )യ്ക്കാണ് പരിക്കേറ്റത്. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീഴുകയായിരുന്നു. ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി, 20 മീറ്ററോളം ദൂരം തെറിച്ചു വീണു. സ്കൂട്ടർ ഉയർന്നു പൊങ്ങി സന്ധ്യയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ് സന്ധ്യ. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കേബിൾ കുരുങ്ങി അപകടം.. വീട്ടമ്മക്ക് ഗുരുതര പരിക്ക്…
Jowan Madhumala
0
Tags
Top Stories