കോട്ടയം : ബി.ജെ.പി അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയർക്കുന്നം ബസ് സ്റ്റാൻഡിൽ വച്ച് ഭാരത് അരി വിതരണം നടത്തി. അയർക്കുന്നം മണ്ഡലം പ്രസിഡൻ്റ് ശ്രീമതി മഞ്ജു പ്രദീപ് ഉദ്ഘാടനം നടത്തിയ യോഗത്തിൽ വച്ച് ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ ഡയക്ടർ ബോർഡ് മെമ്പർ K R രവീന്ദ്രൻ ആദ്യ പായ്ക്കറ്റ് വിതരണം നടത്തി ആംശസകളറിയിച്ചു. ജില്ലാ സെക്രട്ടറി സോബിൻലാൽ
മണ്ഡലം ജന:സെക്രട്ടറിമാരായ P T രവിക്കുട്ടൻ ,C G' ഗോപകുമാർ ട്രഷറാർ അനീഷ് വൈസ് പ്രസിഡൻ്റുമാരായ ചന്ദ്രചൂഡൻനായർ, സജീവ് ആറുമാനൂർ,സെക്രട്ടറിമാരായ രാധാസുരേഷ്, പ്രസാദ് കുന്നുംപുറം, നിഷ വിനോദ്, അയർക്കുന്നം പഞ്ചായത്തിലെ ഏരിയ പ്രസിഡൻ്റുമാരായ അർജ്ജുൻ, വിജയകുമാർ ഏരിയ ജന:സെക്രട്ടറിമാരായ അനൂപ്, K N രാജു മോർച്ചാ ജില്ലാ ഭാരവാഹികളായ R സർജു, ശ്യാം മറ്റക്കര എന്നിവർ നേതൃത്വം നല്കി.