നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി


പാലക്കാട്: നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി. ഇരു ദേശങ്ങളിലെയും ആഘോഷക്കമ്മിറ്റിയാണ് വെടിക്കെട്ടിന് അനുമതി ലഭിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നൽകിയത്.
വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ന്യൂനതകൾ പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്. നടപടിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ജില്ലാ പോലീസ് മേധാവി വെടിക്കെട്ട് നടത്തുന്ന സ്ഥലവും സമീപ പ്രദേശങ്ങളും പരിശോധിച്ച് വിലയിരുത്തിയിരുന്നു.


Previous Post Next Post