താമരശ്ശേരി വെളിമണ്ണ പാലാട്ട് ശിഹാബുദ്ദീൻ (34), നിലമ്ബൂർ പഴയകാലത്ത് മുഹമ്മദ് ഇജാസ് (33), തിരുവമ്ബാടി മാട്ടുമല്‍ ഷാക്കിറ (28) എന്നിവരാണ് വടപുറം താളിപ്പൊയില്‍ റോഡില്‍വെച്ച് പിടിയിലായത്
കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. താമരശ്ശേരിയില്‍ നിന്ന് നിലമ്ബൂരിലേക്ക് വരികയായിരുന്നു പ്രതികള്‍. ചില്ലറ വില്‍പ്പനക്കാരിലേക്ക് ലഹരി എത്തിക്കുന്നവരാണിവർ.
ഇവരില്‍ നിന്ന് 265.14 ഗ്രാം എം. ഡി.എം.എയാണ് പിടിച്ചെടുത്തത്. മൂവരും സുഹൃത്തുക്കളാണ്. പ്രതികളെ നിലമ്ബൂർ കോടതിയിൽ ഹാജരാക്കി