കുറവിലങ്ങാട് : പോക്സോ കേസിൽയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം അയ്യങ്കാന ഭാഗത്ത് താഴത്ത് ചെറുതൊടുകയിൽ വീട്ടിൽ അച്ചു ലൈജു (19) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങൾ കരസ്ഥമാക്കി, ഇത് അതിജീവിതക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ പി.ജെ യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കോട്ടയം കടപ്ലാമറ്റത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.
Jowan Madhumala
0