ഇ.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി


ന്യൂഡൽഹി : ഇ.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ഇ.ഡി പിടിച്ചെടുത്ത, കെജ്രിവാളിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ബി.ജെ.പിക്ക് ചോര്‍ത്തി നല്‍കുന്നുവെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. 

ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളും ആ ഫോണിലുണ്ട്, ഇതാണ് ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പറഞ്ഞു.

 അതേസമയം, മദ്യനയ കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിലാണ്. ഇന്നലെ അരവിന്ദ് കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കസ്റ്റഡി തുടരാനായിരുന്നു കോടതി നിര്‍ദേശിച്ചത്.
Previous Post Next Post