മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു





കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു.

 വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് ഇല്ലിത്തോട് പുഴയില്‍ മുങ്ങി മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്.

 ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ. ഒഴുക്കില്‍ പെട്ടതാണെന്നാണ് സംശയിക്കുന്നത്.
Previous Post Next Post