ഹോട്ടലിലെ മുട്ടക്കറിയിൽ നിന്നും ജീവനുള്ള പുഴു; പിഴയീടാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്




കൊച്ചി: കളമശേരിയിൽ ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ജീവനുള്ള പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലം സെയ്ൻസ് ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നുമാണ് പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.

മണ്ണാർക്കാട് സ്വദേശികളായ യുവാക്കൾക്കാണ് ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ചത്. മുട്ടക്കറിയിൽ നിന്നുമാണ് പുഴുവിനെ ലഭിച്ചത്. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിൽ ഭക്ഷണം തയ്യാറാക്കുന്നതെന്നും വിളമ്പുന്നതെന്നും കണ്ടെത്തി. മുട്ടക്കറിയുടെ സാമ്പിൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, ഹോട്ടൽ ഉടമയിൽ നിന്നും പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.


Previous Post Next Post