വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു


 

കൊച്ചി: ഏലൂരിൽ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ഇന്ന് രാവിലെ ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്. വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റാണ് തകർന്ന് ജോസ് മേരിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. സമീപവാസികൾ ചേർന്ന് ജോസ് മേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post