കോതമംഗലം: നെല്ലിമറ്റം കീപ്പുറത്ത് മീരാൻ കുഞ്ഞ്, ഖദീജ ദമ്പതികളുടെ മകൻ ഷാനവാസ്(42) സിംഗപ്പൂരിലെ ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു.
മൃതദേഹം ഇന്ന് (ഞായറാഴ്ച) രാത്രി 10.30ന് നെടുമ്പാശ്ശേരിയിലെത്തിച്ച് *2* മണിയോടെ (തിങ്കള്‍ പുലര്‍ച്ചെ) നെല്ലിമറ്റം ജുമുഅമസ്ജിദ് ഖബർ സ്ഥാനിൽ കബറടക്കം നടത്തും.
മുവ്വാറ്റുപുഴ കാലാമ്പൂര്‍ എടത്താക്കര മൊയ്തുവിന്‍റെ മകള്‍ റുഖിയയാണ് ഭാര്യ.
മക്കള്‍. അഫ്നാൻ, അഫ്രിൻ എന്നിവര്‍.
സഹോദരിമാര്‍. ഷെജീന, സെമീന.
സഹോദരി ഭര്‍ത്താക്കന്മാര്‍.
ഷാജി (മെഡിക്കല്‍ സ്റ്റോര്‍, സബ് സ്റ്റേഷന്‍ പടി, കോതമംഗലം), ഷമീര്‍ പാറപ്പാട്ട് (ജനറല്‍ സെക്രട്ടറി, നെല്ലിക്കുഴി പഞ്ചായത്ത് മുസ്ലീം ലീഗ്) എന്നിവര്‍.