കോഴിക്കോട് എൻഐടി കാമ്പസിനുള്ളിൽ അദ്ധ്യാപകന് കുത്തേറ്റു.




കോഴിക്കോട്: ചാത്തമംഗലം എൻഐടി കാമ്പസിനുള്ളിൽ അദ്ധ്യാപകന് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്. കാമ്പസിന് പുറത്തു നിന്നെത്തിയ സേലം സ്വദേശി വിനോദ് കുമാർ ആണ് അദ്ധ്യാപകനെ ആക്രമിച്ചത്.
        കഴുത്തിനും വയറിനും കൈയ്ക്കും പരിക്കേറ്റ അദ്ധ്യാപകനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരതല്ല. പ്രതി എൻഐടിയിലെ മുൻ വിദ്യാർത്ഥിയാണെന്നും മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നുമാണ് സൂചന. 
Previous Post Next Post