ഇടുക്കി: കട്ടപ്പനയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കട്ടപ്പന സ്വദേശികളായ സാബു, സജി, സുരേഷ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ടാണ് ഓട്ടോ ഡ്രൈവറായ പേഴുംകവല സ്വദേശി സുനിൽകുമാറിനെ അക്രമികൾ ക്രൂരമായി മർദ്ദിച്ച് കടന്നുകളഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു.
ഓട്ടോ ഡ്രൈവറായ സുനിൽകുമാറിനോട് പ്രതികൾക്ക് സ്ഥല തർക്കവുമായി ബന്ധപ്പെട്ട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചത്. അവശനായി റോഡിൽ കിടന്ന സുനിൽകുമാറിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.