പിഎസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക്, പക്ഷേ ജോലിയില്ല; കെെമലർത്തി സർക്കാർ


മലപ്പുറം : പിഎസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാതെ ഒരു ഉദ്യോഗാർത്ഥി. പി.എസ്.സി നടത്തിയ അസി. പ്രഫസർ ഇൻ കോമേഴ്സ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഉദ്യോഗാർഥിയാണ് ജോലിക്കായി ഓഫീസുകൾ കയറിയിറങ്ങുന്നത്.

മുക്കം നഗരസഭയിലെ മണാശ്ശേരി മുത്താലം ചാലിശ്ശേരി വീട്ടിൽ നീനുവിനാണ് ആത്മാർത്ഥയോടെ പഠിച്ച് ഒന്നാം റാങ്ക് നേടിയിട്ടും ജോലിക്കായി കാത്തിരിക്കേണ്ടി വരുന്നത്. പിഎച്ച്.ഡി വിദ്യാർത്ഥി കൂടിയാണ് നീനു.

2023 സെപ്റ്റംബർ 19നാണ് അസിസ്റ്റന്റ് പ്രഫസർ ഇൻ കോമേഴ്‌സ് റാങ്ക് ലിസ്റ്റ് നിലവിൽവന്നത്. മൂന്നു വർഷമാണ് ലിസ്റ്റിന്റെ കാലാവധി. ആദ്യത്തെ ഒന്നു രണ്ട് മാസത്തിനുശേഷം ജോലി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെ ങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ജോലികിട്ടാത്ത അവസ്ഥയാണെന്ന് നീനു പറയുന്നു.

2023 സെപ്റ്റംബർ 19നാണ് അസിസ്റ്റന്റ് പ്രഫസർ ഇൻ കോമേഴ്‌സ് റാങ്ക് ലിസ്റ്റ് നിലവിൽവന്നത്. മൂന്നു വർഷമാണ് ലിസ്റ്റിന്റെ കാലാവധി. 

ആദ്യത്തെ ഒന്നു രണ്ട് മാസത്തിനുശേഷം ജോലി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ജോലികിട്ടാത്ത അവസ്ഥയാണെന്ന് നീനു പറയുന്നു.
Previous Post Next Post