കോഴിക്കോട്: പന്തീരാങ്കാവിൽ ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ദേശീയപാത ബൈപ്പാസ് നിർമ്മാണ തൊഴിലാളിയായ ബീഹാർ സ്വദേശി സനിശേഖ്‌കുമാർ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. പന്തീരങ്കാവ് ബൈപ്പാസ് ജംക്ഷന് സമീപം മേൽപ്പാലത്തിന്റെ ജോലി കഴിഞ്ഞു കിടന്നുറങ്ങുകയായിരുന്നു സനിശേഖ് കുമാർ. മേൽപ്പാലത്തിലേക്ക് മണ്ണ് കൊണ്ടുവരികയായിരുന്ന ടിപ്പർ ലോറി ഈ ഭാഗത്ത് വച്ച് പിറകിലേക്ക് എടുത്തപ്പോൾ സനിഷേഖിന്റെ തലയിലും ശരീരത്തും കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ യുവാവ് തൽക്ഷണം മരിച്ചു. പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
Jowan Madhumala
0
Tags
Top Stories