69 - വയസായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ പ്രകാശിന്‍റെ ഏറ്റവും ശ്രദ്ധ നേടിയ നോവൽ കൈകേയി ആയിരുന്നു.
പുരാണ കഥാപാത്രം കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ച നോവൽ നിരൂപക പ്രശംസ നേടിയിരുന്നു.
താപം, തണൽ, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.
നിരവധി ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതി.
കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്.
കഥാകൃത്ത് ടി എൻ പ്രകാശിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.