ഭീഷണി , കടമ്പനാട് വില്ലേജ് ഓഫിസര്‍ തൂങ്ങിമരിച്ചു


അടൂർ: കടമ്പനാട് വില്ലേജ് ഓഫിസര്‍ പള്ളിക്കൽ പയ്യനല്ലൂർ ഇളംപള്ളിൽ കൊച്ചുതുണ്ടിൽ മനോജ്(42) തൂങ്ങിമരിച്ചു. ഇന്ന് രാവിലെ അധ്യാപികയായ ഭാര്യ സ്കൂളിലേക്ക് പോയതിനുശേഷം ആണ് കിടപ്പുമുറിയിലെ ഫാനില്‍ മനോജ് തൂങ്ങിയത്. ബന്ധുക്കള്‍ കണ്ട് അറുത്തിറക്കി അടുത്ത ആശുപത്രിയില്‍ നിന്നും ഡോക്ടറെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭാര്യ ശൂരനാട് എല്‍പി സ്കൂളിലെ ടീച്ചറാണ് . ഭാര്യ സ്കൂളിലേക്ക് പോയ ശേഷം ആണ് മനോജ് ബെഡ്റൂമിൽ കയറി ഡോർ അടച്ചത് . ഭാര്യ ,മകൾ , അമ്മായിയച്ഛൻ , അനിയത്തി എന്നിവരുമായി താമസിക്കുകയാണ് മനോജ്. ഇതിനു മുൻപ് ആറന്മുള വില്ലേജ് ഓഫീസർ ആയിരുന്നു.

കഴിഞ്ഞദിവസം പ്രമുഖ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന്‍റെ ഭീഷണി നേരിട്ടിരുന്നതായി വിവരമുണ്ട്. ജോലി സംബന്ധമായ ക്രമക്കേടിന് കൂട്ടുനില്‍ക്കാഞ്ഞതാണ് ഭീഷണിയായത്. പത്തനംതിട്ട ജില്ലയിലെ ജോലിഭാരം മൂലം കുപ്രസിദ്ധമായ വില്ലേജാണ് കടമ്പനാട്. അതിനൊപ്പം ഇവിടെ നടക്കുന്ന രാഷ്ട്രീയ ഭീഷണികള്‍ ഉദ്യോഗസ്ഥരെ വട്ടം ചുറ്റിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ ജീവനുംകൊണ്ട് സ്ഥലംവിട്ട നിരവധി കേസുകള്‍ ഉണ്ട്.
Previous Post Next Post