ശബരിമല വിമാനത്താവളപദ്ധതി:ഏപ്രിൽ 15ന് എരുമേലിയിൽപൊതു തെളിവെടുപ്പ്





കോട്ടയം : ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിലുള്ള പൊതുതെളിവെടുപ്പ്് ഏപ്രിൽ 15ന് രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു കോട്ടയം ജില്ലാ കളക്ടർ നടത്തും. 

പൊതുജനങ്ങൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ തെളിവെടുപ്പുവേളയിൽ ഉന്നയിക്കാം.
 കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ എരുമേലി സൗത്ത് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ 20, 21, 22, 23, 24, 25, 26, 27, 30, 31, 32, 33, 34, 35, 36, 37, 38, 39, 13, 168, 169, 170, 171, 172, 173, 174, 175, 176, 177 184, 167, 166, 165, 146, 40, 41, 42, 43 4 0 2208 281 282 283 എന്നീ സർവേ നമ്പറുകളിലും, 

മണിമല ഗ്രാമപഞ്ചായത്തിലെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പർ 19ൽ 413, 414, 421, 422, 423 ബ്ലോക്ക് നമ്പർ 21 ൽ 191, 192, 299 എന്നീ സർവേ നമ്പറുകളിലെ 1,039,876 ഹെക്ടർ വിസ്തൃതിയുള്ള ഭൂമിയിലാണ് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതി ആരംഭിക്കുവാനുദേശിക്കുന്നത്.

Previous Post Next Post