ഗള്‍ഫില്‍ നാശം വിതച്ച് മഴ; ഒമാനിൽ മരിച്ചവരുടെ എണ്ണം 18 ആയി യുഎഇയിൽ 45 വിമാനങ്ങൾ റദ്ദാക്കി, മെട്രോ സർവീസുകൾ നിലച്ചു


 ഷാർജ: യുഎഇയിൽ കനത്തമഴ. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. റൺവേയിൽ വെള്ളം കയറി ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവെക്കേണ്ടി വന്നു. 45 വിമാനങ്ങൾ റദ്ദാക്കി. റോഡ് ഗതാഗതം മുതൽ വിമാന സർവീസുകളെ വരെ മഴ ബാധിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം അരമണിക്കൂറോളം നിർത്തിവെക്കേണ്ടി വന്നു. ദുബായ് മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മെട്രോ സർവീസുകൾ റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു. ഏഴ് എമിറേറ്റുകളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. തെക്കൻ അൽഐനിൽ കനത്ത ആലിപ്പഴ വർഷവും അനുഭവപ്പെട്ടു.

പലയിടങ്ങളിലും റോഡിന് നാശനഷ്ടം നേരിട്ടത്തിനാൽ പാതകൾ അടച്ചു. റാസൽഖൈമയിലും, ഉമ്മുൽഖുവൈനിലും മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർച്ച അനുഭവപ്പെട്ടു. വെള്ളക്കെട്ടിൽ നൂറുകണക്കിന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഴ ശക്തമാകുമെന്നതിനാൽ വീടുകളിൽ തന്നെ തുടരാനാണ് യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതിയുടെ നിർദേശം. രാത്രിയും വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് സ്കൂൾ പഠനം ഓൺലൈനിലേക്ക് മാറ്റിയിരുന്നു. സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ഗൾഫ് മേഖലയിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി യു.എ.ഇയിക്ക് പുറമേ ഒമാൻ, ബഹ്റൈൻ, ഖത്തർ, സൗദി എന്നിവിടങ്ങളിലും മഴ തുടരുന്നുണ്ട്.

ഒമാനില്‍ മഴയില്‍ 10 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 18 ആയി. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചു. ബഹറൈനില്‍ മഴയില്‍ മലയാളികളുടെ ഉള്‍പ്പെടെ വ്യാപാരസമുച്ചയങ്ങളിലും മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലും വെളളം കയറി. മഴ തുടരുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍ വിവിധിയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

കനത്ത മഴയുടെ പശ്ചാതലതതില്‍ ദോഫാര്‍, അല്‍ വുസ്ത ഒഴികെയുള്ള എല്ലാ ഗവര്‍ണറേറ്റുകളിലെയും എല്ലാ സ്‌കുളുകള്‍ക്കും നാളെയും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബഹറൈനിലെ വിവിധ മേഖലകളിലും മഴ തുടരുകയാണ്.. ബഹറൈനില്‍ മഴയില്‍ മലയാളികളുടെ ഉള്‍പ്പെടെ വ്യാപാരസമുച്ചയങ്ങളിലും മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലും വെളളം കയറി. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ സ്ട്രീറ്റ് റൗണ്ട് എബൗട്ട് , ബുരി ടണല്‍, അല്‍-ഖത്തേ സ്ട്രീറ്റ് ടണല്‍, ശൈഖ് സല്‍മാന്‍ സ്ട്രീറ്റ്, ഇസാ ടൗണ്‍ ഗേറ്റ് ടണല്‍, എന്നിവിടങ്ങളിലെല്ലാം മഴവെള്ളം കെട്ടിക്കിടക്കുകയാണ്.


Previous Post Next Post