കൽപ്പറ്റ: ചെന്നലോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരു മരണം. മലപ്പുറം തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഗുൽസാർ (44) ആണ് മരിച്ചത്.
അപകടത്തിൽ ഗുൽസാറിന്‍റെ ഭാര്യയ്ക്കും അഞ്ചുപേർക്കും പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു കുട്ടിയെ കോഴഇക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നലോട് ഗവ.യുപി സ്കൂളിന് സമീപത്താണ് അപകടം. ബാണാസുര സാഗർ ഡാം സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു. രണ്ടു കാറുകളിലായി 12 പേരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.