നക്ഷത്രഫലം ഏപ്രിൽ 21 മുതൽ 27 വരെ വി സജീവ് ശാസ്‌താരം



നക്ഷത്രഫലം  ഏപ്രിൽ  21  മുതൽ 27    വരെ     വി സജീവ് ശാസ്‌താരം


✒️സജീവ് ശാസ്‌താരം 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 

ഫോൺ   96563 77700



അശ്വതി   :   തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം. അപവാദം പ്രചരിപ്പിച്ച് പഴി കേൾക്കേണ്ടിവരും, അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും.


ഭരണി  :സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമാകും , തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ശമിക്കും പണമിടപാടുകളിൽ കൃത്യത പുലർത്തും, അന്യരിൽ നിന്നുള്ള സഹായം ലഭിക്കും, 

ഉദ്ധിഷ്ട കാര്യങ്ങളിൽ  വിഘ്നം, കൂടുതലായി സഞ്ചരിക്കും, ഭാഗ്യ പരീക്ഷണത്തിന്  പണം മുടക്കും, പെട്ടെന്നുള്ള തീരുമാനങ്ങളിൽ അബദ്ധങ്ങൾ സംഭവിക്കാം. 


കാർത്തിക   :  ദേഹസുഖം കുറഞ്ഞിരിക്കും. സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ ,  സാമ്പത്തികമായി വിഷമതകൾ നേരിടും, പണം നൽകാനുള്ളവരിൽ നിന്ന് അകന്നു നിൽക്കും, സന്താനങ്ങൾക്ക് അരിഷ്ടത. അവർക്ക് ഔഷധ സേവ വേണ്ടിവരും. 


രോഹിണി  :സാമ്പത്തിക വിഷമതകൾ ശമിക്കും, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ലോട്ടറിയിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം, ബിസിനസ്സിൽ നേട്ടം. ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടങ്ങൾ കുറയ്ക്കും, സുഹൃദ് സഹായം വർദ്ധിക്കും തൊഴിൽ പരമായ നേട്ടങ്ങൾ.


മകയിരം   : പുതിയ ജോലികൾ ലഭിയ്ക്കും , സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.

തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, വിവാഹ തീരുമാനമെടുക്കും ,  പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.


തിരുവാതിര   :  കുടുംബസമേത യാത്രകൾ നടത്തും, ഭൂമിയിൽ നിന്നുള്ള ധനലാഭം, അയൽവാസികളുടെ സഹായം ലഭിക്കും സന്താനങ്ങൾക്ക് പുരോഗതി, പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും , വിശ്രമം കുറയും , വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും.


പുണർതം  : തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, അനാവശ്യ മാനസിക ഉത്ക്കണ്ഠ, ഗൃഹ സുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും. ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, 


പൂയം  : മുതിർന്ന കുടുംബാങ്ങൾക്ക് അരിഷ്ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.  വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും,  യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, 


ആയില്യം : പൂർവ്വിക സ്വത്തിന്റെ നേട്ടമുണ്ടാകും, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ,   ആരോഗ്യ പരമായ പുരോഗതി, തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .സാഹസിക പ്രവർത്തനങ്ങൾ നടത്തും,   കുടുംബബന്ധങ്ങളിൽ  പ്രശ്നങ്ങൾ, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.


മകം   : ശാരീരികവും മാനസികവുമായ വിഷമതകൾ, സാമ്പത്തിക വിഷമതകൾ മറികടക്കുവാൻ പണം കടം വാങ്ങും , പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും, തൊഴിലന്വേഷണങ്ങൾ വിജയം കാണില്ല. വിദേശതൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത, ദാമ്പത്യപ്രശ്നങ്ങൾ .


പൂരം  : ഭവനത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും,   പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും , സുഹൃദ് സഹായം വർദ്ധിക്കും , മുടങ്ങിക്കിടന്ന ഗൃഹ നിർമ്മാണത്തിൽ പുരോഗതി.സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം, , മനസ്സിനെ അനാവശ്യ ചിന്ത കൾ  അലട്ടും, , യാത്രകൾ വേണ്ടിവരും.  


ഉത്രം  :  സന്താനങ്ങൾക്ക് ഉന്നത വിജയം, ഇരു ചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, ചെറിയ വീഴ്ച പരിക്ക് എന്നിവയുണ്ടാവാം , അവിചാരിത ധനലാഭം. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന പിണക്കം അവസാനിക്കും ,  ബന്ധുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത്  വിജയിപ്പിക്കും, 


അത്തം  : തൊഴിൽപരമായ മാറ്റങ്ങൾ. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും അടുത്ത സുഹൃത്തുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ സാധിക്കുകയില്ല,   പരീക്ഷാ വിജയം, സഹോദര ഗുണം വർദ്ധിക്കും, സർക്കാർ രേഖകൾ ലഭിക്കും. 


ചിത്തിര   : തൊഴിൽപരമായ അലച്ചിൽ,ഉദര രോഗ സാദ്ധ്യത, ബിസിനസ്സിൽ ധനലാഭം, തൊഴിൽഭാരം മൂലം മനഃ സംഘർഷം, ബന്ധു ജന സന്ദർശനം. ഔഷധ സേവ വേണ്ടിവരും, വ്യവഹാരങ്ങളിൽ ഏർപ്പെടും.: സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് കാര്യസാദ്ധ്യം .


ചോതി  : നിക്ഷേപങ്ങളിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം,   വിവാഹ തീരുമാനമെടുക്കും, മാതൃജനത്തിനുണ്ടായി രുന്ന രോഗത്തിന് ശമനം, സ്വഭവനം വിട്ട് ദൂര യാത്ര വേണ്ടിവരും. മാനസികമായ വിഷമതകളിൽ നിന്ന് വിടുതൽ, തൊഴിൽപരമായ മാറ്റങ്ങൾ, ബിസിനസ്സിൽ നേട്ടങ്ങൾ. ഭൂമി വാഹന വിൽപ്പന വഴി ധനലാഭം. 

 

വിശാഖം  : ഉദര രോഗ സാദ്ധ്യത,സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത,  പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുങ്ങും, കടങ്ങൾ വീട്ടുവാൻ സാധിക്കും,മനസ്സിൽ സംഘർഷം അധികരിച്ചിരിക്കും, അന്യരുടെ വാക്കിനാൽ മനസ്സിന് മുറിവേൽക്കും. 


അനിഴം   : ധനപരമായി  വാരം അനുകൂലം,  തുടങ്ങിവെച്ച പ്രവർത്തനങ്ങളിൽ വിജയം , സാമ്പത്തിക പ്രതിസന്ധി മറികടക്കും , ബന്ധുക്കളിൽ നിന്നുള്ള വിരോധം ഉണ്ടാവാതെ ശ്രദ്ധിക്കുക  .പ്രണയ ബന്ധങ്ങളിൽ വിജയം, ഉടമ്പടികളിൽ ഒപ്പിടും, ഭൂമി ക്രയവിക്രയത്തിന്  തീരുമാനമെടുക്കും. തൊഴിൽ പരമായ നേട്ടങ്ങൾ.  


തൃക്കേട്ട   : അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായ ലാഭം, ആരോഗ്യവിഷമതകൾ ശമിക്കും , കൂടുതൽ  യാത്രകൾ വേണ്ടിവരും, പ്രവർത്തനങ്ങൾക്ക് മേലുദ്യോഗസ്ഥരുടെ  അംഗീകാരം, ഭക്ഷണത്തിൽ നിന്ന് അലർജി സാദ്ധ്യത. അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം ലഭിക്കും ,   ദാമ്പത്യ കലഹത്തിന് ശമനം.  


മൂലം  : ആരോഗ്യപരമായി വാരം അനുകൂലമല്ല, മനഃ സംഘർഷം അധികരിക്കും. ജോലിയിൽ  ശ്രദ്ധ കുറയും യാത്രകളിലൂടെ നേട്ടം, ജോലി തേടിയുള്ള യാത്രകൾ നടത്തും. മോഷണം പോയ മുതൽ തിരികെക്കിട്ടും. കാലാവസ്ഥാജന്യ രോഗസാദ്ധ്യത, കടം നല്കിയിരുന്ന പണം  തിരികെ ലഭിക്കും.  കർമ്മ രംഗത്ത് മാറ്റം.


പൂരാടം : ധനപരമായ നേട്ടങ്ങൾ, കടബാദ്ധ്യത  കുറയ്ക്കുവാൻ സാധിക്കും,  വ്യാപാര രംഗത്ത് നേട്ടം, വിവാഹ  കാര്യത്തിൽ ബന്ധുജന സഹായം, മത്സരപരീക്ഷകളിൽ വിജയം.അകന്നു കഴിഞ്ഞിരുന്ന ദമ്പതികളുടെ പിണക്കം അവസാനിക്കും , ഭൂമി സംബന്ധമായ ഇടപാടുകൾ വഴി നേട്ടം, കലാ രംഗത്ത് നേട്ടം, പുതിയ ജോലിയിൽ പ്രവേശിക്കുവാൻ യോഗം.  


ഉത്രാടം   : വിദേശത്തുനിന്ന് നാട്ടിൽ തിരികെയെത്തും ,  ആരോഗ്യ വിഷമതകൾ, ഔഷധ സേവ വേണ്ടിവരും. ധൃതിപിടിച്ചുള്ള തീരുമാനം  മൂലം സാമ്പത്തിക നഷ്ടം, വ്യാപാര രംഗത്ത് തടസ്സങ്ങൾ, ബന്ധു ജന വിരോധം  , സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രതിബന്ധങ്ങൾ , മാനസികമായ സംഘർഷം . 


തിരുവോണം   : സ്വഗൃഹം വെടിഞ്ഞു താമസിക്കേണ്ടിവരും,  സുഹൃത്തുക്കൾ സഹായിക്കും , പൊതുവിൽ  സന്തോഷ വർദ്ധന,  തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ . ഭാവി  കാര്യത്തിൽ ഉചിതമായ തീരുമാനം ,  ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും, വിവാഹ ആലോചനയിൽ  പുരോഗതി


അവിട്ടം  :  ആരോഗ്യ വിഷമതകൾ നേരിടും,   മൂത്രായശ രോഗങ്ങൾ പിടിപെടാം, പണച്ചെല വധികരിക്കും .അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും, സന്താനങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കും,   ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ രംഗം പുഷ്ടിപ്പെടും.


ചതയം   : ദീർഘദൂര യാത്രകൾ വേണ്ടിവരും, വാഹനത്തിന് അറ്റകുറ്റപ്പണികൾ, യാത്രാവേളകളിൽ ധനനഷ്ടം വ്യവഹാരങ്ങളിൽ തിരിച്ചടികൾ,  ഭക്ഷണ സുഖം കുറയും ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി, പണമിടപാടുകളിൽ നഷ്ടം. 


പൂരുരുട്ടാതി   : ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ ഒത്തുചേരും, തൊഴിൽപരമായ നേട്ടമുണ്ടാകും,  വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും. ആരോഗ്യ പരമായ വിഷമതകൾ,  വിദ്യാർത്ഥികൾക്ക് പ്രതികൂല സമയമാണ് . അലസത വർദ്ധിക്കും.  


ഉത്രട്ടാതി : വിവാഹാലോചനകളിൽ തീരുമാനം കൈക്കൊള്ളും, യാത്രകൾ വേണ്ടിവരും,   .സഹോദ രങ്ങളെ കൊണ്ടുള്ള അനുഭവഗുണം  വർദ്ധിക്കും, ബിസിനസ്സിൽ നേട്ടങ്ങൾ,  അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും, തലവേദന, പനി  എന്നിവയ്ക്ക് സാദ്ധ്യത,  സഞ്ചാരക്ലേശം വർദ്ധിക്കും , കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. 


രേവതി  : മംഗള കർമ്മങ്ങളിൽ സംബന്ധിക്കും കർമ്മ രംഗത്ത് എതിർപ്പുകൾ, സുകൃത്തുക്കളുമായി അകൽച്ചയ്ക്കു  സാദ്ധ്യത ,  തൊഴിൽപരമായ അവസര നഷ്ടം. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും, മാതാവിന് അരിഷ്ടത.ബിസിനസ്സിൽ അവിചാരിത ധന നഷ്ടം , , സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത.

Previous Post Next Post