കൈകോർത്ത് മനുഷത്വം: റഹീമിന്‍റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു





കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി എ.പി അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി മുഴുവൻ തുകയും സമാഹരിച്ചു. തുക കൈമാറുള്ള സമയപരിധി അവസാനിക്കാനിരിക്കെ ഇനി പണം അയക്കേണ്ടന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. 34,45,46,568 കോടി രൂപയാണ് ഉതുവരെ ലഭിച്ചത്. എംബിസി വഴി പണം കൈമാറാനുള്ള നടപടികൾ ശനിയാഴ്ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും.


'സേവ് അബ്ദുൽ റഹീം'എന്ന മൊബൈൽ അപ്പ് വഴിയും നേരിട്ടും നിരവധി ആളുകളാണ് അബ്ദുൾ റഹീമിന്‍റെ വീട്ടിലേക്കും അബ്ദുൾ റഹീം ദയാധന സമാഹരണ കമ്മിറ്റിയേയും ധനസഹായവുമായി സമീപിച്ചത്. കഴിഞ്ഞ മാസം ഒരു കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞിടത്തുനിന്നാണ് ഒരു നാട് ഒരുമിച്ചപ്പോൾ ഒരു മാസംകൊണ്ട് മുഴുവൻ തുകയും സമാഹരിക്കാൻ കഴിഞ്ഞത്. പണം സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമംകൂടി നടക്കുന്നുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി തേടാൻ ശ്രമം തുടങ്ങി.




Previous Post Next Post