യുഎഇയിൽ മഴയിൽ ഒഴുകിവന്നത് 62 വർഷം പഴക്കമുള്ള പെപ്സിയുടെ സീൽഡ് കുപ്പി

ഷാർജ : ചെയ്ത് ഇറങ്ങിയ പ്രളയ തുല്യമായ മഴയിൽ അറബിയിൽ 'ദുബായ്' എന്ന പേരെഴുതിയ സീൽ ചെയ്ത 1960 കളിലെ പെപ്‌സി-കോള കുപ്പി. ദൈദിലെ സ്വദേശിക്കാണ് ലഭിച്ചത്  
യാതൊരു കേടുപാടും കുപ്പിക്ക് സംഭവിച്ചിട്ടില്ല എന്ന് മാത്രമല്ല കുപ്പിയുടെ ലോഹ അടപ്പ് സീൽ ചെയ്ത നിലയിലുമാണ് ലഭിച്ചത് എന്നത് ഏറെ കൗതുകം ഉണർത്തുന്നു.

അക്കാലത്തെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെ തെളിവാണിതെന്ന് പൈതൃക പ്രേമിയും ഗവേഷകനുമായ അലി റാഷിദ് അൽ കെത്ബി സൂചിപ്പിച്ചു
മണ്ണിനടിയിൽ നിന്ന് കുറേയേറെ പുരാവസ്തുക്കൾ കനത്ത മഴ പുറത്തുകൊണ്ടുവന്നിരുന്നു. ഇതേ തുടർന്ന് പ്രദേശം പര്യവേഷണം നടത്തിയപ്പോൾ ആണ് ഈ സീൽഡ് ബോട്ടിൽ കണ്ടെത്തിയത് 1962 ൽ ആണ് ഇത് നിർമ്മിച്ചതെന്ന് ചില കേന്ദ്രങ്ങൾ സൂചിപ്പിച്ചു
ദുബായ് റിഫ്രഷ്‌മെന്റ് കമ്പനിയുടെതാണ്  പ്രസ്തുത  പെപ്‌സി-കോള കുപ്പി.. ബോട്ടിലിലെ ലേബലുകൾക്ക് പോലും കോട്ടം സംഭവിച്ചിട്ടില്ല

Previous Post Next Post