പശ്ചിമബംഗാളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ; നാല് പേർ മരിച്ചു



കൊൽക്കത്ത : പശ്ചിമബംഗാളിൽ ശക്തമായ മഴയും കൊടുങ്കാറ്റും ആലിപ്പഴ വർഷവും. കനത്ത കാറ്റിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വിവിധ ഇടങ്ങളിലായി നാല് പേർ മരിച്ചു. കൊടുങ്കാറ്റിൽ മരം വീണാണ് മരണങ്ങൾ സംഭവിച്ചിട്ടുള്ളത്.

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി-മൈനാഗുരി മേഖലകളിൽ കൊടുങ്കാറ്റ് കനത്ത നാശനഷ്ടമാണ് വിതച്ചിട്ടുള്ളത്. നിരവധി മേഖലകളിൽ റോഡുകൾ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കൊടുങ്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനങ്ങൾ അറിയിച്ചു.

മഴയും കൊടുങ്കാറ്റും ദുരിതം വിതച്ചിട്ടുള്ള എല്ലാ പ്രദേശങ്ങളിലും കൃത്യമായ സഹായഹസ്തങ്ങൾ എത്തിക്കുന്നതിന് പശ്ചിമബംഗാൾ സർക്കാരുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചിട്ടുള്ളതായി പ്രധാനമന്ത്രി വ്യക്തമാക്കി. ദുരന്തമേഖലകളിൽ സഹായത്തിനായി പ്രവർത്തിക്കണമെന്ന് പശ്ചിമബംഗാളിലെ ബിജെപി പ്രവർത്തകരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Previous Post Next Post