കോട്ടയം: സ്ഥാനാര്‍ത്ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പൊലീസ് മര്‍ദ്ദിച്ചെന്ന ആരോപണവുമായി കോട്ടയത്തെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സന്തോഷ് പുളിക്കന്‍. ഇന്നലെ കോട്ടയത്ത് രാഹുല്‍ ഗാന്ധി എത്തിയപ്പോഴായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സന്തോഷ് പുളിക്കന്‍ പറയുന്നു. ജനാധിപത്യം ഇവിടെയില്ലെന്ന് മനസ്സിലായി. പാര്‍ട്ടിക്കാരുടെയും പണമുള്ളവരുടെയും ചൂതാട്ടമാണ് നടക്കുന്നത്. അതിന് അടിമകളായി കൂറേ ഉദ്യോഗസ്ഥരുമുണ്ടെന്നും സന്തോഷ് പുളിക്കന്‍ പറഞ്ഞു.
ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കണക്കുകൊടുക്കാന്‍ കളക്ടേറ്റില്‍ പോയി. വിവരങ്ങള്‍ കൈമാറി. ഇത്രയും മിടുക്കനായ സ്ഥാനാര്‍ത്ഥിയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ആശംസ നേര്‍ന്നു. കുറച്ചുപേരോട് വോട്ടൊക്കെ ചോദിച്ച് മടങ്ങി. രാഹുല്‍ ഗാന്ധി കോട്ടയത്ത് വരുന്ന ദിവസമായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ഞാന്‍ പാര്‍ട്ടിക്കാരനല്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. രാഹുലിനെ കാണാനായി അവിടെ പോയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരോട് വോട്ട് ചോദിച്ചു. ചോദിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ കയര്‍ത്തുസംസാരിക്കുകയും ഇവിടെ വോട്ട് ചോദിക്കാന്‍ സാധിക്കില്ലെന്നും കസ്റ്റഡിയില്‍ എടുക്കുമെന്നും പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കണ്ടിട്ടേ പോകൂവെന്ന് പറഞ്ഞപ്പോള്‍ ഇവിടെ നിന്നാല്‍ ശരിയാവില്ലെന്നും പ്രശ്‌നക്കാരനാണെന്നും പറഞ്ഞു. നേതാക്കളൊക്കെ ഉണ്ടായിട്ടും മൈന്‍ഡ് ചെയ്തില്ല.’ സന്തോഷ് പുളിക്കന്‍ പറഞ്ഞു