ഉത്തർപ്രദേശിലെ അമേഠിയിൽ മത്സരിക്കുമെന്ന സൂചന നൽകി രാഹുൽഗാന്ധി


ഉത്തർപ്രദേശിലെ അമേഠിയിൽ മത്സരിക്കുമെന്ന സൂചന നൽകി രാഹുൽഗാന്ധി. ഗാസിയാബാദിൽ വാർത്താസമ്മേളനത്തിലാണ് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമെന്ന് രാഹുൽഗാന്ധി അറിയിച്ചു. തോൽവി ഭയന്ന് ഗാന്ധി കുടുംബം അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന ആക്ഷേപം ശക്തമായതോടെയാണ് രാഹുൽഗാന്ധിയുടെ പ്രതികരണം.

ആദ്യഘട്ടെടുപ്പ് അടുത്തിട്ടും ഉത്തർപ്രദേശിൽ ഗാന്ധി കുടുംബത്തിൻ്റെ അമേഠിയിലും റായ്ബറേലിയും വോട്ടിന് ഇതുവരെ സ്ഥാനാർത്ഥികളെ സീറ്റ് പ്രഖ്യാപിച്ചിട്ടില്ല. അമേഠിയിൽ രാഹുൽഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്കാഗാന്ധിയും മത്സരിക്കണമെന്ന ആവശ്യം പിസിസി നേതൃത്വം മുന്നോട്ടുവയ്ക്കുന്നു.

എന്നാൽ കഴിഞ്ഞ തവണ 40000 അധികം വോട്ടുകൾക്ക് സ്മൃതി ഇറാനിയോട് അമേഠിയിൽ പരാജയപ്പെട്ട രാഹുൽഗാന്ധി ഒളിച്ചോടുകയാണെന്ന ആക്ഷേപവും ശക്തമായി. വിമർശനം രൂക്ഷമായതോടെ അമേഠിയിൽ മത്സരിക്കുമെന്ന സൂചന രാഹുൽഗാന്ധി നൽകി കഴിഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചാൽ അംഗീകരിക്കുമെന്നായിരുന്നു ഗാസിയാബാദിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രാഹുൽഗാന്ധിയുടെ മറുപടി.
Previous Post Next Post