ന്യൂനമർദ്ദം: ഒമാനിൽ കനത്ത മഴക്ക് സാധ്യത


മസ്‌കത്ത്: ഒമാനിൽ ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത. ഒമാൻ്റെ വിവിധ ഇടങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒമാനിലെ മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ മഴ ലഭിക്കും
ശനിയാഴ്ച വടക്ക്-തെക് ശർഖിയ, മസ്‌കത്ത്, ദാഹിറ എന്നീ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഒമാൻ്റെ തീരപ്രദേശങ്ങളിൽ തിരമാലകൾ രണ്ട് മുതൽ മൂന്നു മീറ്റർ വരെ ഉയർന്നേക്കും. ഞായറാഴ്ച മസ്‌കത്ത്, തെക്കൻ ബാത്തിന, ബുറൈമി, വടക്ക്-തെക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിൽ കനത്ത മഴയും കാറ്റുമാണ് ലഭിക്കുക.

30 മുതൽ 120 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കുറിൽ 36 മുതൽ 81 കി.മീറ്റർ വേഗതയിലാകും കാറ്റ് വീശുക. മുസന്ദം അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
Previous Post Next Post