മേയറുടെ വാക്കു മാത്രം കേട്ട് നടപടിയെടുക്കില്ല..ആദ്യം റിപ്പോർട്ട് വരട്ടെയെന്ന് ഗതാഗത മന്ത്രി….


മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ .പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതുവരെ ഡ്രൈവറുടെ മേൽ നടപടികൾ സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറയാത്തതാണ് ഇത്തരമൊരു നിലപാടെടുക്കാൻ മന്ത്രിയെ പ്രേരിപ്പിച്ചത് .
പൊലീസും വിജിലൻസും നൽകുന്ന റിപ്പോർട്ടിൽ കഴമ്പുണ്ടെങ്കിൽ മാത്രമാകും ഡ്രൈവർ യദുവിനെതിരെ വകുപ്പുതല നടപടി.ന്യായത്തിന്റെ ഭാഗത്തു നിൽക്കണമെന്നും മേയറും എംഎൽഎയുമാണ് എതിർഭാഗത്തെന്നും കരുതി പാവം ഡ്രൈവറെ പിരിച്ചു വിടാൻ ആകില്ലെന്നുമാണ് മന്ത്രിയുടെ നിലപാട് .ഇതിനു പിന്നാലെ സച്ചിൻ ദേവ് എംഎൽഎ മന്ത്രിക്ക് ഇന്ന് നേരിട്ടു പരാതി നൽകും.


Previous Post Next Post