ആലുവയിൽ ട്രെയിനിൽ നിന്ന് ഇറങ്ങവേ അപകടം; കാൽ അറ്റുപോയ യുവാവ് ചോരവാർന്ന് മരിച്ചു,കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല







ആലുവ: ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് പരുക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റെജി (32) ആണ് മരിച്ചത്.
തിരുവല്ലയിൽ നിന്നും ട്രെയിനിൽ ക‍യറിയ റെജി ആലുവയിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപെട്ടത്. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ് കാൽ ട്രെയിനിന്‍റെ ചക്രങ്ങൾക്കിടയിൽപെടുകയായിരുന്നു. തുടർന്ന് ട്രെയിൻ ഒരു മീറ്ററോളം മുന്നോട്ടെടുത്ത ശേഷമാണ് ഇയാളെ പുറത്തെടുക്കാനായത്. അപ്പോഴേക്കും കാൽ പൂർണമായും അറ്റുപോയിരുന്നു. ഉടനെതന്നെ ആലുവയിലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

🟥🟪🟦🟩🟨🟧🟫⬛🟥⬛
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻

https://chat.whatsapp.com/C1j4nwM1kwnLNe0ogMzD0W

 *ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻

https://www.facebook.com/Pampadykkaran-news-108561161032497/
Previous Post Next Post