പത്തനംതിട്ട: വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരൻ പൊലീസ് പിടിയിൽ. വിവാഹ വേഷത്തിൽ തന്നെയായിരുന്നു വരനെ പൊലീസ് പിടികൂടിയത്. കല്യാണ ദിവസം രാവിലെ മുതലേ വരൻ മദ്യ ലഹരിയിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
പള്ളിയിലെത്തിയ വരൻ കാറിൽ നിന്ന് ഇറങ്ങാൻ പോലും വളരെ അധികം പാടുപെട്ടു. പുറത്തിറങ്ങിയതോടെ പ്രശ്‌നം കൂടുതൽ വഷളായത്. വിവാഹത്തിന് കാർമികത്വം വഹിക്കാനെത്തിയ വൈദികനോട് പോലും വരൻ മോശമായി പൊറുമാറി. ഇതൊടെ വധുവും കുടുംബവും കല്യാണത്തിൽ നിന്ന് പിന്മാറിയതായി അറിയിക്കുകയായിരുന്നു.
ഇതോടെ പൊലീസ് വരനെ കസ്റ്റഡിയിൽ എടുത്തു. പൊലീസ് എത്തിയതറിഞ്ഞും വരൻ പ്രശ്നം ഉണ്ടാക്കി. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയതാണ് വരനെതിരെ കേസ് എടുത്തത്. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. വധുവിൻ്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഒത്തുതീർപ്പിൽ തീരുമാനമായി.