ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയിലാണ് ഇന്നും വർദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് പവന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,280 രൂപയാണ്.
ഇന്നലെ 1120 രൂപ കുറഞ്ഞ് വില 52000 ത്തിലേക്ക് എത്തിയിരുന്നു. യുദ്ധഭീതി ഒഴിവായതാണ് വില കുറയാൻ ഉണ്ടായ കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6660 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5570 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.