കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.. അഞ്ചുപേർക്ക് ദാരുണാന്ത്യം…




കണ്ണൂർ : ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.

 കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ സ്വദേശി പത്മകുമാർ (59), കരിവെള്ളൂർ പുത്തൂർ സ്വദേശികളായ കൃഷ്ണൻ (65), മകൾ അജിത (35), ഭർത്താവ് ചൂരിക്കാട്ട് കമ്മാടത്തെ സുധാകരൻ (49), അജിതയുടെ സഹോദരന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരണപ്പെട്ടത്.

ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Previous Post Next Post