കൊല്ലം: കരുനാഗപ്പള്ളിയിൽ തൊടിയൂർ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മണപ്പ ഗോപകുമാർ, ഓമന (70), സജിമോൾ (50), സിന്ധു (48) എന്നിവർക്കാണ് പരുക്കേറ്റത്.
വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. കരുനാഗപ്പള്ളിയിൽനിന്നു ശാസ്താംകോട്ടയിലേക്ക് പോകുകയായിരുന്ന ബസ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നു മടങ്ങുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.