കഞ്ചാവ് വിൽപ്പന, കോട്ടയത്ത് യുവാവും യുവതിയും അറസ്റ്റിൽ


കോട്ടയം പെരുമ്പായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ പിആർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
ഇവരിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് കഴിഞ്ഞ ബുധനാഴ്ച്ച കഞ്ചാവുമായി ഷീജയേയും അമീറിനെയും എക്സൈസ് അറസ്റ്റ് ചെയ്തത്.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ നിന്നുള്ള വിവരം അനുസരിച്ചു കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറും സംഘവുമാണ് കോട്ടയം എക്സൈസ് സ്ക്വാഡിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post