ഇടുക്കി: കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരുന്ന സൈറണിന്‍റെ ട്രയൽ റൺ നടത്തും. ഏപ്രിൽ 30 ന് രാവിലെ 11 മണിക്കാണ് ട്രൈയൽ റൺ. സൈറണിന്‍റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുള്ള പ്രവർത്തനക്ഷമത പരിശോധന മാത്രമാണ് നടക്കുന്നതെന്നും ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കലക്‌ടർ അറിയിച്ചു
ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറൺ മുഴങ്ങും; ആളുകൾ പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ്
Jowan Madhumala
0
Tags
Top Stories