തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം



ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. നിലവിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച സീറ്റൊഴികെ ബാക്കി 16 സീറ്റുകളിലും കോൺഗ്രസിലെ സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് തീരുമാനം.
സിപിഎം മത്സരിക്കുന്ന ഭോംഗിർ മണ്ഡലത്തിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡിയുമായി സിപിഎം നേതാക്കൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്‍റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കളുടെ സംഘം ശനിയാഴ്ചയാണ് രേവന്തുമായി കൂടിക്കാഴ്ച നടത്തിയത്.

Previous Post Next Post